---
title: "കതിരൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് നേരെ സിപിഎം അതിക്രമം ; അക്രമം ബൂത്തിനുള്ളിൽ"
english_title: "CPM attacks Congress candidate in Kathiroor; violence inside the booth"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330597/CPM attacks Congress candidate in Kathiroor; violence inside the booth"
published_at: "2025-12-11T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a9fedb537b_1001014857.jpg"
keywords: []
---

# കതിരൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് നേരെ സിപിഎം അതിക്രമം ; അക്രമം ബൂത്തിനുള്ളിൽ

> **Lead Summary:** പാനൂർ ബ്ലോക്ക് യുഡിഎഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥി കെ ലതികയാണ് ബൂത്തിനകത്ത് അക്രമത്തിനിരയായത്.

## Article Content

പാനൂർ ബ്ലോക്ക് യുഡിഎഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥി കെ ലതികയാണ് ബൂത്തിനകത്ത് അക്രമത്തിനിരയായത്.

കതിരൂർ അഞ്ചാം വാർഡ് വേറ്റുമ്മൽ മാപ്പിള എൽ പി സ്കൂളിലെ ബൂത്തിൽ വെച്ചാണ് അക്രമം നടന്നത്.

ബൂത്തിനകത്ത് അതിക്രമിച്ചെത്തിയ സി പി എം പ്രവർത്തകർ ലതികയുടെ കൈയ്യിൽ നിന്ന് ബലം പ്രയോഗിച്ച് വോട്ടേഴ്സ് ലിസ്റ്റ് പിടിച്ചു വാങ്ങി. തള്ളിയിടാൻ ശ്രമിച്ച് അസഭ്യം പറയുകയായിരുന്നു.

പരിക്കേറ്റ ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപതിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330597/CPM attacks Congress candidate in Kathiroor; violence inside the booth)